കണ്ണൂർ: കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു പേരെ കാണാതായി. ബ്ലാത്തൂർ സ്വദേശി മനീഷ്, വഞ്ചിയം സ്വദേശി സനൂപ്, പൈസക്കരി സ്വദേശി അരുണ്‍ എന്നിവരെയാണ് ശ്രീകണ്ഠാപുരം കൂട്ടുപുഴയിൽ കാണാതായത്.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇവർക്കൊപ്പം എത്തിയ അജിത്ത് എന്നയാൾ പുഴയിൽ ഇറങ്ങിയിരുന്നില്ല. ഇയാളാണ് നാട്ടുകാരെ വിവരമറിയിച്ചത്. പോലീസും അഗ്നിസുരക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് തെരച്ചിൽ നടത്തുന്നുണ്ട്.