+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്നു ല​ക്ഷം ക​ട​ന്ന് രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ൾ; 1.43 ല​ക്ഷം ആ​ളു​ക​ള്‍ ചി​കി​ത്സ​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ മൂ​ന്നു ല​ക്ഷം ക​വി​ഞ്ഞു. ഏ​റ്റ​വു​മൊ​ടു​വി​ൽ ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം 3.01,579 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ
മൂ​ന്നു ല​ക്ഷം ക​ട​ന്ന് രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ൾ; 1.43 ല​ക്ഷം ആ​ളു​ക​ള്‍ ചി​കി​ത്സ​യി​ൽ
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ മൂ​ന്നു ല​ക്ഷം ക​വി​ഞ്ഞു. ഏ​റ്റ​വു​മൊ​ടു​വി​ൽ ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം 3.01,579 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​ൽ 1.43 ല​ക്ഷം പേ​ർ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 1.49 ല​ക്ഷം പേ​ർ രോ​ഗ​മു​ക്തി നേ​ടി. 8,551 പേ​രാ​ണ് രാ​ജ്യ​ത്ത് ആ​കെ മ​രി​ച്ച​ത്. 97,648 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ഹാ​രാ​ഷ്ട്ര​യാ​ണ് രാ​ജ്യ​ത്തെ ക​ണ​ക്കു​ക​ളി​ൽ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. 3,590 പേ​ർ സം​സ്ഥാ​ന​ത്ത് ആ​കെ മ​രി​ച്ചു.

ത​മി​ഴ്നാ​ട് (40,698), ഡ​ൽ​ഹി (34,697, ഗു​ജ​റാ​ത്ത് (22,067), ഉ​ത്ത​ർ​പ്ര​ദേ​ശ് (12,088), രാ​ജ​സ്ഥാ​ൻ (11,930), പ​ശ്ചി​മ ബം​ഗാ​ൾ (10,244), മ​ധ്യ​പ്ര​ദേ​ശ് (10,241) എ​ന്നി​വ​യാ​ണ് പ​തി​നാ​യി​ര​ത്തി​നു​മേ​ൽ രോ​ഗി​ക​ളു​ള്ള മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ. കേ​ര​ള​ത്തി​ൽ 2,323 രോ​ഗി​ക​ളാ​ണു​ള്ള​ത്.

ലോ​ക​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സം നാ​ലാം സ്ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു. ബ്രി​ട്ട​ൻ, സ്പെ​യി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളെ​യാ​ണ് ഇ​ന്ത്യ ഒ​റ്റ​ദി​വ​സം​കൊ​ണ്ട് പി​ന്നി​ലാ​ക്കി​യ​ത്. അ​മേ​രി​ക്ക, ബ്ര​സീ​ൽ, റ​ഷ്യ എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യേ​ക്കാ​ൾ കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള രാ​ജ്യ​ങ്ങ​ൾ.
More in Latest News :