+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​റ് പേ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ

തൃ​ശൂ​ർ: ജി​ല്ല​യി​ൽ ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 14 പേ​രി​ൽ ആ​റ് പേ​രും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ. ഏ​ഴ് പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ചാ​ല​ക്കു​ടി, ക​രു​വ
തൃ​ശൂ​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​റ് പേ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ
തൃ​ശൂ​ർ: ജി​ല്ല​യി​ൽ ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 14 പേ​രി​ൽ ആ​റ് പേ​രും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ. ഏ​ഴ് പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ചാ​ല​ക്കു​ടി, ക​രു​വ​ന്നൂ​ർ, മാ​ടാ​യി​ക്കോ​ണം, ചാ​വ​ക്കാ​ട്, അ​രി​മ്പൂ​ർ, ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ചെ​ന്നൈ​യി​ൽ​നി​ന്നും എ​ത്തി​യ എ​സ്എ​ൻ പു​രം സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​ർ​ക്കും ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നും എ​ത്തി​യ മൈ​ലി​പ്പാ​ടം സ്വ​ദേ​ശി​ക്കും ഡ​ൽ​ഹി​യി​ൽ​നി​ന്നും എ​ത്തി​യ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​ർ​ക്കും ചാ​വ​ക്കാ​ട് സ്വ​ദേ​ശി​ക്കും ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ ര​ണ്ട് പേ​ർ​ക്കും ഇ​ന്ന് ജി​ല്ല​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ഖ​ത്ത​റി​ൽ നി​ന്നും വ​ന്ന ക​ണ്ടാ​ണ​ശേ​രി സ്വ​ദേ​ശി​ക്കും ദു​ബാ​യി​ൽ നി​ന്നും വ​ന്ന ഒ​രാ​ൾ​ക്കു​മാ​ണ് ഇ​ന്ന് കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വാ​യ​ത്.

നിലവിൽ 157 പേ​രാ​ണ് ജി​ല്ല​യി​ൽ കോവിഡ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ ആ​കെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 218 ആ​യി.
More in Latest News :