ശ്രീനഗർ: ജമ്മു കാഷ്മീരിൽ പാക് വെടിവയ്പിൽ സ്ത്രീ കൊല്ലപ്പെട്ടു. ഉറി സെക്ടറിലാണ് വെള്ളിയാഴ്ച രാവിലെ വെടിവയ്പുണ്ടായത്. വെടിവയ്പിൽ ഒരാൾക്കു പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
വെടിനിർത്തൽ പ്രഖ്യാപനം ലംഘിച്ചാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് മോർട്ടാറുകളും മറ്റ് ആയുധങ്ങളും പ്രയോഗിച്ചത്. ഇന്ത്യൻ സൈന്യവും അതേ രീതിയിൽ തിരിച്ചടിച്ചു. നേരത്തെ, ബാരാമുള്ളയിലെ രാംപുർ സെക്ടറിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവയ്പുണ്ടായിരുന്നു.
മരിച്ച സ്ത്രീയുടെ പേരുവിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ കുറേ ആഴ്ചകളായി പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് അതിർത്തിയിൽ വലിയതോതിൽ വെടിവയ്പുണ്ടാകുന്നുണ്ട്.