+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​ളി ജ​യി​ലി​ൽ നി​ന്നും ഫോ​ൺ വി​ളി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ട്

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​ക്കേ​സ് പ്ര​തി ജോ​ളി ജ​യി​ലി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് മ​ക​നും കേ​സി​ലെ പ്ര​ധാ​ന​ സാ​ക്ഷി​യു​മാ​യ റെ​മോ​യെ വി​ളി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ട്.കോ​ഴി​ക
ജോ​ളി ജ​യി​ലി​ൽ നി​ന്നും ഫോ​ൺ വി​ളി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ട്
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​ക്കേ​സ് പ്ര​തി ജോ​ളി ജ​യി​ലി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് മ​ക​നും കേ​സി​ലെ പ്ര​ധാ​ന​ സാ​ക്ഷി​യു​മാ​യ റെ​മോ​യെ വി​ളി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ട്.

കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ജോ​ളി ജ​യി​ലി​ൽ നി​ന്നും മൂ​ന്നു പ്രാ​വ​ശ്യം വി​ളി​ച്ചു​വെ​ന്ന് ജോ​ളി​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വ് റോ​യി​യു​ടെ സ​ഹോ​ദ​രി റെ​ഞ്ചി വ്യ​ക്ത​മാ​ക്കി. ജോ​ളി മ​ക​നു​മാ​യി 20 മി​നിറ്റിലധികം സം​സാ​രി​ച്ചു​വെ​ന്നും റെ​ഞ്ചി പ​റ​ഞ്ഞു.

ഫോ​ണ്‍ വി​ളി​ക്കു​ന്ന കാ​ര്യം വീ​ട്ടു​കാ​ര്‍​ക്ക് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും ഫോ​ണ്‍ വി​ളി​ക്ക​രു​തെ​ന്ന് വി​ല​ക്കി​യ ശേ​ഷ​വും ജോ​ളി വി​ളി​ച്ചെ​ന്ന് റെ​ഞ്ചി പ​റ​ഞ്ഞു. ഇ​പ്പോ​ഴ​ത്തെ കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ തൃ​പ്തി​യി​ല്ലെ​ന്നും ജോ​ളി റെ​മോ​യെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു.

‌ത‌​ട​വു​കാ​ർ​ക്ക് അ​നു​വ​ദി​ച്ച ഫോ​ണി​ൽ നി​ന്നാ​ണ് ജോ​ളി വി​ളി​ച്ച​തെ​ന്ന് ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. ര​ജി​സ്റ്റ​റി​ല്‍ എ​ഴു​തി​യ ശേ​ഷ​മാ​ണ് വി​ളി​ച്ച​ത്. അ​ന്വേ​ഷ​ണം ന​ട​ത്തി കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യെ​ന്നും ഡി​ജി​പി വ്യ​ക്ത​മാ​ക്കി.
More in Latest News :