+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി​ ധ​ന​ഞ്ജ​യ് മു​ണ്ഡെ​യ്ക്കും അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര എ​ൻ​സി​പി നേ​താ​വും സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് മ​ന്ത്രി​യു​മാ​യ ധ​ന​ഞ്ജ​യ് മു​ണ്ഡെ​യ്ക്ക് കോ​വി​ഡ്. പേ​ഴ്സ​ണ​ൽ സ്റ്റാ​ഫു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി​ക​ളാ​യ അ​ഞ്ച്
മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി​ ധ​ന​ഞ്ജ​യ് മു​ണ്ഡെ​യ്ക്കും അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ്
മും​ബൈ: മ​ഹാ​രാ​ഷ്ട്ര എ​ൻ​സി​പി നേ​താ​വും സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് മ​ന്ത്രി​യു​മാ​യ ധ​ന​ഞ്ജ​യ് മു​ണ്ഡെ​യ്ക്ക് കോ​വി​ഡ്. പേ​ഴ്സ​ണ​ൽ സ്റ്റാ​ഫു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി​ക​ളാ​യ അ​ഞ്ച് പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ‌ ഡ്രൈ​വ​റും പാ​ച​ക​ക്കാ​ര​നും ഉ​ൾ​പ്പെ​ടും. മു​ണ്ഡെ ഉ​ൾ​പ്പെ​ടെ ഇ​വ​രി​ൽ ആ​ർ​ക്കും കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു മു​ൻ​പ് മു​ണ്ഡെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ന​ട​ന്ന സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലും ഇ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു. അ​തി​നു​മു​മ്പ് ഒ​രു ല​ബോ​ർ​ട്ട​റി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചി​രു​ന്നു.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ മ​ന്ത്രി​യാ​ണ് മു​ണ്ഡെ. നേ​ര​ത്തെ മു​ൻ മു​ഖ്യ​മ​ന്ത്രി​യും നി​ല​വി​ലെ കാ​ബി​ന​റ്റ് മ​ന്ത്രി​യു​മാ​യ അ​ശോ​ക് ച​വാ​നും ഭ​വ​ന വ​കു​പ്പ് മ​ന്ത്രി ജി​തേ​ന്ദ്ര അ​ഖാ​ഡ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
More in Latest News :