കണ്ണൂർ: ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ മരിച്ചു. ഇരിക്കൂർ സ്വദേശിയായ ഉസൻകുട്ടി (71) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിൽ ജില്ലാ ആശുപത്രിയിലായിരുന്നു മരണം.
മുംബൈയിൽ നിന്ന് ഒൻപതിനാണ് ഇയാൾ കണ്ണൂരിൽ എത്തിയത്. തുടർന്ന് ക്വാറന്റൈനിൽ കഴിയുന്നതിനിടെ അസുഖബാധിതനായി അഞ്ചരക്കണ്ടി കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പത്തിന് ഇയാളുടെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നെങ്കിലും ഫലംവന്നിരുന്നില്ല.
ഇന്നലെ രാത്രിയിൽ സ്രവം വീണ്ടും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഉസൻ കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു.