ദേവികുളം: മൂന്നാറിൽ വ്യാജരേഖ ചമച്ച് സർക്കാർ ഭൂമി കൈയേറിയ നാല് ഉദ്യോഗസ്ഥർക്ക് കൂടി സസ്പെൻഷൻ. കണ്ണൻദേവൻ വില്ലേജിലെ സെക്ടറൽ ഓഫീസർ പി. പ്രീത, കുമാരമംഗലം വില്ലേജ് ഓഫീസർ ഇ.പി ജോർജ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആർ. സ്റ്റീഫൻ, കളക്ടറേറ്റിലെ അറ്റൻഡർ ആർ. ഗോപകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡെപ്യൂട്ടി തഹസീൽദാർ സനിൽ കുമാറിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.