+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചീ​ട്ടു​ക​ളി പി​ടി​ച്ചു; പോ​ലീ​സ് സം​ഘ​ത്തി​ന് പാ​രി​തോ​ഷി​ക​മാ​യി ഒ​മ്പ​ത് ല​ക്ഷം രൂ​പ

നെ​ടു​മ്പാ​ശേ​രി: ചീ​ട്ടു​ക​ളി സം​ഘ​ത്തെ പി​ടി​ച്ച നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഒ​മ്പ​ത് ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം. കേ​ര​ള ഗെ​യി​മിം​ഗ് ആ​ക്ട് പ്ര​കാ​രം പി​ടി​ച്ചെ​ടു
ചീ​ട്ടു​ക​ളി പി​ടി​ച്ചു; പോ​ലീ​സ് സം​ഘ​ത്തി​ന് പാ​രി​തോ​ഷി​ക​മാ​യി ഒ​മ്പ​ത് ല​ക്ഷം രൂ​പ
നെ​ടു​മ്പാ​ശേ​രി: ചീ​ട്ടു​ക​ളി സം​ഘ​ത്തെ പി​ടി​ച്ച നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഒ​മ്പ​ത് ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം. കേ​ര​ള ഗെ​യി​മിം​ഗ് ആ​ക്ട് പ്ര​കാ​രം പി​ടി​ച്ചെ​ടു​ത്ത തു​ക​യു​ടെ അ​മ്പ​ത് ശ​ത​മാ​നം പ​രി​തോ​ഷി​കം ന​ൽ​കാ​ൻ അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വാ​യി. സ്‌​ക്വാ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന 23 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് ഒ​മ്പ​ത് ല​ക്ഷം രൂ​പ ല​ഭി​ക്കു​ക.

2017 ഒ​ക്‌​ടോ​ബ​ർ 15നാ​ണ് പോ​ലീ​സു​കാ​ര്‍​ക്ക് ഭാ​ഗ്യം കൊ​ണ്ടു വ​ന്ന കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. ആ​ലു​വ പെ​രി​യാ​ര്‍ ക്ല​ബ്ലി​ല്‍ ല​ക്ഷ​ങ്ങ​ൾ വെ​ച്ചു​ള്ള ചീ​ട്ടു​ക​ളി ന​ട​ക്കു​ന്ന​താ​യി എ​റ​ണാ​കു​ളം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ൽ 33 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 18,06,280 രൂ​പ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

കേ​ര​ള ഗെ​യി​മിം​ഗ് ആ​ക്ട് പ്ര​കാ​രം പി​ടി​ച്ചെ​ടു​ത്ത പ​ണ​ത്തി​ന്‍റെ പ​കു​തി സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ന് ന​ല്‍​ക​ണം. ബാ​ക്കി പ​കു​തി കേ​സ് പി​ടി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ല​ഭി​ക്കും. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ലീ​സ് സം​ഘം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം എ​റ​ണാ​കു​ളം റൂ​റ​ല്‍ എ​സ്.​പി. ശ്രീ. ​കെ. കാ​ര്‍​ത്തി​ക് പാ​രി​തോ​ഷി​കം അ​നു​വ​ദി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു.
More in Latest News :