+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു​ള്ളി തു​ള്ളി​യാ​യി ഉ​യ​രു​ന്ന ദു​രി​തം; ഇ​ന്ധ​ന​വി​ല തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​വും വ​ർ​ധി​പ്പി​ച്ചു

കൊ​ച്ചി: പെ​ട്രോ​ൾ ക​മ്പി​നി​ക​ൾ​ക്ക് വി​ല നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം തി​രി​ച്ചു​ന​ൽ‌​കി​യ​തി​നു പി​ന്നാ​ലെ എ​ല്ലാ ദി​വ​സ​വും വി​ല മു​ക​ളി​ലേ​ക്ക്. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​വും ഇ​ന്ധ​ന​വി
തു​ള്ളി തു​ള്ളി​യാ​യി ഉ​യ​രു​ന്ന ദു​രി​തം; ഇ​ന്ധ​ന​വി​ല തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​വും വ​ർ​ധി​പ്പി​ച്ചു
കൊ​ച്ചി: പെ​ട്രോ​ൾ ക​മ്പി​നി​ക​ൾ​ക്ക് വി​ല നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം തി​രി​ച്ചു​ന​ൽ‌​കി​യ​തി​നു പി​ന്നാ​ലെ എ​ല്ലാ ദി​വ​സ​വും വി​ല മു​ക​ളി​ലേ​ക്ക്. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ർ‌​ധി​പ്പി​ച്ചു. ഇ​ന്ന് പെ​ട്രോ​ൾ ലി​റ്റ​റി​ന് 60 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 57 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.74 രൂ​പ​യും ഡീ​സ​ലി​ന് 2.80 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞ 82 ദി​വ​സ​വും ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. പ്ര​ത്യേ​ക അ​റി​യി​പ്പു​ക​ളൊ​ന്നു​മി​ല്ലാ​തെ ഞാ​യ​റാ​ഴ്ച മു​ത​ലാ​ണു ദി​വ​സ​വും വി​ല കൂ​ട്ടി​ത്തു​ട​ങ്ങി​യ​ത്.

ഇ​ന്ന​ലെ പെ​ട്രോ​ൾ ലി​റ്റ​റി​ന് 60 പൈ​സ​യും ഡീ​സ​ലി​ന് 57 പൈ​സ​യും വ​ർ​ധി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച പെ​ട്രോ​ൾ ലി​റ്റ​റി​ന് 54 പൈ​സ​യും ഡീ​സ​ലി​ന് 58 പൈ​സ യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തി​നു മു​മ്പാ​യി തി​ങ്ക​ളാ​ഴ്ച ലി​റ്റ​റി​ന് 60 പൈ​സ വീ​തം കൂ​ട്ടി​യി​രു​ന്നു. മെ​യ് ആ​റി​ന് എ​ക്സൈ​സ് തീ​രു​വ പെ​ട്രോ​ൾ ലി​റ്റ​റി​ന് 32.98 രൂ​പ​യും ഡീ​സ​ലി​ന് 31.83 രൂ​പ​യും ആ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​കു​തി വ​ർ​ധി​പ്പി​ച്ചി​രു​ന്നു.
More in Latest News :