+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുനമ്പത്ത് എത്തിയ ഇതരസംസ്ഥാന വള്ളങ്ങൾ തടഞ്ഞു

ചെ​റാ​യി: ക​ട​ലി​ല്‍ ചൂ​ണ്ട​യി​ട്ട് മ​ത്സ്യം പി​ടി​ച്ച​ശേ​ഷം മു​ന​മ്പം ഹാ​ര്‍​ബ​റി​ല്‍ വി​ല്പ​ന ന​ട​ത്താ​ന്‍ എ​ത്തി​യ ഇ​ത​ര​സം​സ്ഥാ​ന ഫൈ​ബ​ര്‍ വ​ള്ള​ങ്ങ​ളെ പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ര്‍​ന്ന് ത​
മുനമ്പത്ത് എത്തിയ ഇതരസംസ്ഥാന വള്ളങ്ങൾ തടഞ്ഞു
ചെ​റാ​യി: ക​ട​ലി​ല്‍ ചൂ​ണ്ട​യി​ട്ട് മ​ത്സ്യം പി​ടി​ച്ച​ശേ​ഷം മു​ന​മ്പം ഹാ​ര്‍​ബ​റി​ല്‍ വി​ല്പ​ന ന​ട​ത്താ​ന്‍ എ​ത്തി​യ ഇ​ത​ര​സം​സ്ഥാ​ന ഫൈ​ബ​ര്‍ വ​ള്ള​ങ്ങ​ളെ പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ര്‍​ന്ന് ത​ട​ഞ്ഞു. ലോ​ക്ക്ഡൗ​ണ്‍ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് ത​മി​ഴ്നാ​ട് മേ​ഖ​ല​യി​ല്‍​നി​ന്നും ക​ട​ല്‍ മാ​ര്‍​ഗം കേ​ര​ള തീ​ര​ത്തെ​ത്തി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തി​നാ​ണ് ന​ട​പ​ടി.

മൂ​ന്ന് വ​ള്ള​ങ്ങ​ളാ​ണ് രാ​വി​ലെ മു​ന​മ്പം തീ​ര​ത്തെ​ത്തി​യ​ത്. ട്രോ​ളിം​ഗ് നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​തോ​ടെ ചൂ​ണ്ട ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ന്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ത​മി​ഴ്‌​നാ​ടു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന മേ​ഖ​ല​യി​ലു​ള്ള മ​ല​യാ​ളി​ക​ളും ഫൈ​ബ​ര്‍ വ​ള്ള​ങ്ങ​ളി​ല്‍ കൊ​ച്ചി, മു​ന​മ്പം തീ​ര​ങ്ങ​ളി​ൽ എ​ത്തി​യെ​ന്ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ ആ​യ തി​രു​വ​ന​ന്ത​പു​രം പൊ​ഴി​യൂ​ര്‍, ശ​ക്തി​കു​ള​ങ്ങ​ര മേ​ഖ​ല​യി​ല്‍​നി​ന്നും 60 ഫൈ​ബ​ര്‍ വ​ള്ള​ങ്ങ​ളും 150-ല്‍ ​പ​രം മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും ക​ട​ല്‍-​ക​ര മാ​ര്‍​ഗം മു​ന​മ്പം-​കൊ​ച്ചി മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​മെ​ന്ന സൂ​ച​ന​യും പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പും ജാ​ഗ്ര​ത​യി​ലാ​യി​രു​ന്നു.

നി​ര​വ​ധി പേ​ര്‍ ക​ട​ല്‍​മാ​ര്‍​ഗം ഇ​നി​യും എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പൂ​ര്‍​ണ​മാ​യും പി​ന്‍​വ​ലി​ക്കു​ന്ന​ത് വ​രെ വ​ള്ള​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ജി​ല്ല​ക​ളി​ല്‍ മാ​ത്രം മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു അ​നു​വാ​ദം ന​ല്‍​കാ​ന്‍ ഫി​ഷ​റീ​സ് വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് ആ​രോ​ഗ്യ​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :