+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഫ​ലം; ച​ർ​ച്ച​യ്ക്ക് ത​യാ​റെ​ന്ന് അ​മ്മ​യും ഫെ​ഫ്ക​യും

കൊച്ചി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന അ​മ്മ​യും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​
പ്ര​തി​ഫ​ലം; ച​ർ​ച്ച​യ്ക്ക് ത​യാ​റെ​ന്ന് അ​മ്മ​യും ഫെ​ഫ്ക​യും
കൊച്ചി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന അ​മ്മ​യും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഫെ​ഫ്ക​യും നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യെ അ​റി​യി​ച്ചു. ഇ​രു സം​ഘ​ട​ന​ക​ളും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യ്ക്ക് ക​ത്ത​യ​ക്കു​ക​യും ചെ​യ്തു. ‌

അ​മ്മ സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ചേ​ർ​ന്ന് ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു അ​റി​യി​ച്ചു. ഈ ​തീ​രു​മാ​ന​മാ​കും നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യെ അ​റി​യി​ക്കു​ക. ഫെ​ഫ്ക​യ്ക്കു കീ​ഴി​ലു​ള്ള സം​ഘ​ട​ന​ക​ളു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

അ​മ്മ​യു​ടെ​യും ഫെ​ഫ്ക​യു​ടെ​യും മ​റു​പ​ടി ക​ത്ത് ല​ഭി​ച്ചെ​ന്ന് നി​ർ​മ​താ​ക്ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു. തീ​രു​മാ​ന​ത്തി​ൽ സ​ന്തോ​ഷ​മെ​ന്നും സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.
More in Latest News :