+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഭി​ഭാ​ഷ​ക​നെ "കാ​ണാ​നി​ല്ല'; രാ​ഹു​ലി​നെ​തി​രാ​യ സ​രി​ത​യു​ടെ കേ​സ് സു​പ്രീം കോ​ട​തി മാ​റ്റി

ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​രി​ത എ​സ്. നാ​യ​ർ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീംകോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്കു മാ
അ​ഭി​ഭാ​ഷ​ക​നെ
ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​രി​ത എ​സ്. നാ​യ​ർ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീംകോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്കു മാ​റ്റി. സ​രി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ വാ​ദം ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​താ​ണ് കേ​സ് നീ​ട്ടി​വ​യ്ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

വാ​ദം തു​ട​ങ്ങി​യ​പ്പോ​ള്‍ സ​രി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ ദൃ​ശ്യം ല​ഭ്യ​മ​ല്ലാ​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​ന്‍റെ ശ​ബ്ദം മാ​ത്ര​മാ​ണ് ല​ഭ്യ​മാ​യ​ത്. ഇ​തോ​ടെ ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്‌​ഡെ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് കേ​സ് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ സ​രി​ത ന​ൽ​കി​യ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക വ​ര​ണാ​ധി​കാ​രി ത​ള്ളി​യി​രു​ന്നു. സോ​ളാ​ർ കേ​സി​ൽ സ​രി​ത​യെ കോ​ട​തി ശി​ക്ഷി​ച്ച സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​ത്രി​ക ത​ള്ളി​യ​ത്. അ​തേസ​മ​യം രാ​ഹു​ലി​നെ​തി​രെ മ​ത്സ​രി​ക്കാ​ൻ അ​മേ​ഠി മ​ണ്ഡ​ല​ത്തി‌​ൽ ന​ൽ​കി​യ പ​ത്രി​ക വ​ര​ണാ​ധി​കാ​രി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

വ​യ​നാ​ട്ടി​ലെ പ​ത്രി​ക ത​ള്ളി​യ ന​ട​പ​ടി​യി​ൽ വ​ര​ണാ​ധി​കാ​രി​യു​ടെ ഭാ​ഗ​ത്ത് പി​ഴ​വു​ണ്ടാ​യെ​ന്നും അ​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. സ​രി​ത​യു​ടെ ഹ​ര്‍​ജി നേ​ര​ത്തെ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. 4,31,770 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ വി​ജ​യി​ച്ച​ത്.
More in Latest News :