തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കോവിഡ് രോഗി ജീവനൊടുക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ. മെഡിക്കൽ കോളജിൽ കോവിഡ് വാർഡിലായിരുന്നു സംഭവം. ചൊവ്വാഴ്ച ആശുപത്രിയിൽനിന്നും മുങ്ങിയ ആനാട് സ്വദേശിയായ യുവാവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
ആശുപത്രിയിൽനിന്നും മുങ്ങിയ ഇയാളെ നാട്ടുകാർ പിടികൂടി തിരികെ എത്തിച്ചിരുന്നു. ഇന്ന് രാവിലെയാണ് ആശുപത്രിയിലെ വാർഡിനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇയാൾ.
യുവാവ് രണ്ടാഴ്ചയായി കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇയാളുടെ അവസാന കോവിഡ് പരിശോധനാ ഫലവും നെഗറ്റീവ് ആയിരുന്നു. രണ്ട് ദിവസത്തിനു ശേഷം ഇയാൾക്ക് ആശുപത്രിവിടാനാകുമായിരുന്നു. ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് എവിടെ നി ന്നാണെന്ന് കണ്ടെത്താനായിരുന്നില്ല.