+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2,76,000 ക​ട​ന്നു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 2,76,000 ക​ട​ന്നു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക് അ​നു​സ​രി​ച്ച് 2,76,583 കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. 24
രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2,76,000 ക​ട​ന്നു
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 2,76,000 ക​ട​ന്നു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക് അ​നു​സ​രി​ച്ച് 2,76,583 കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 9,985 പു​തി​യ കേ​സു​ക​ളും 279 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണ സം​ഖ്യ 7,745 ആ​യി.

രാ​ജ്യ​ത്ത് 1,33,632 സ​ജീ​വ കേ​സു​ക​ളാ​ണു​ള്ള​ത്. 1,35,206 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. സ​ജീ​വ കേ​സു​ക​ളെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ രോ​ഗ​മു​ക്ത​രാ​യി എ​ന്ന​ത് ഏ​റെ പ്ര​തീ​ക്ഷ​യാ​ണ് ന​ല്‍​കു​ന്ന​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് കേ​സ് 90,000 ക​ട​ന്നു. 90,787 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 2,259 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ക്കു​ക​യും 120 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ മ​ര​ണ സം​ഖ്യ 3,289 ആ​യി.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കൊ​റോ​ണ വൈ​റ​സി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ ചൈ​ന​യി​ലെ വു​ഹാ​നെ മും​ബൈ മ​റി​ക​ട​ന്നു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മും​ബൈ​യി​ല്‍ 51,000 ആ​ണ് ക​ട​ന്ന​ത്. വു​ഹാ​നെ​ക്കാ​ളും 700 രോ​ഗി​ക​ള്‍ മും​ബൈ​യി​ല്‍ കൂ​ടു​ത​ലാ​ണ്. മും​ബൈ​യി​ല്‍ 1,760 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​ത്.

കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യ്ക്കു തൊ​ട്ടു പി​ന്നി​ലു​ള്ള സം​സ്ഥാ​നം ത​മി​ഴ്‌​നാ​ട് ആ​ണ്. 34,914 കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 307 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു. 18,325 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.
More in Latest News :