തിരുവനന്തപുരം: അഞ്ചാം ഘട്ട ലോക്ക്ഡൗൺ നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന തീരുമാനം തിങ്കളാഴ്ച. ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച മാർഗരേഖ തിങ്കളാഴ്ച പുറത്തിറക്കും. കേന്ദ്രം വരുത്തിയ ഇളവുകളിൽ പലതും സംസ്ഥാനം വേണ്ടെന്നുവയ്ക്കുമെന്നാണ് കരുതുന്നത്.
ലോക്ഡൗൺ ഇളവുകള്‍ പെട്ടെന്ന് നടപ്പാക്കാനാവില്ലെന്നു മന്ത്രി വി.എസ്.സുനില്‍കുമാര്‍ പ്രതികരിച്ചിരുന്നു. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ നടപ്പാക്കുന്നത് സാഹചര്യം വിലയിരുത്തി മാത്രമായിരിക്കും. കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ പ്രവചനം സാധ്യമല്ല. യാത്രാനിയന്ത്രണം നീക്കിയത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.