തിരുവനന്തപുരം: തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ ഇരുദിശയിലേക്കും തിങ്കളാഴ്ച മുതൽ എല്ലാദിവസവും സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. തിരുവനന്തപുരത്തു നിന്നും എറണാകുളം ജംഗ്ഷനിലേക്കുള്ള ട്രെയിൻ തിങ്കളാഴ്ച മുതൽ ജൂണ്‍ ഒന്‍പതു വരെ രാവിലെ 7.45 നു തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് 12.30 ന് എറണാകുളത്ത് എത്തിച്ചേരും.
ജൂണ്‍ 10 മുതൽ ഈ ട്രെയിൻ രാവിലെ 5.15 നായിരിക്കും പുറപ്പെടുക. 9.45 ന് എറണാകുളത്ത് എത്തിച്ചേരും. എറണാകുളം ജംഗ്ഷൻ- തിരുവനന്തപുരം ട്രെയിൻ എറണാകുളത്തു നിന്ന് ഉച്ചയ്ക്ക് ഒന്നിനു പുറപ്പെട്ട് 5.30 നു തിരുവനന്തപുരത്ത് എത്തിച്ചരും. ഇരു ട്രെയിനുകൾക്കും കൊല്ലം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും.