കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കോഴിക്കോട് അഴിയൂർ സ്വദേശി ഹാഷിം (62) ആണ് മരിച്ചത്. തലശേരി സഹകരണ ആശുപത്രിയിൽവച്ചായിരുന്നു മരണം.
കഴിഞ്ഞദിവസം വീട്ടിൽ നിരീക്ഷണത്തിലിരിക്കെ ഹാഷിം കുഴഞ്ഞുവീണിരുന്നു.നിരീക്ഷണത്തിലെന്ന കാര്യം മറച്ചുവച്ചാണ് ബന്ധുക്കൾ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ കൊണ്ടുപോയത് ആരോഗ്യവകുപ്പും അറിഞ്ഞില്ല.
കോവിഡ് സംശയത്തെ തുടർന്ന് ഹാഷിമിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹാഷിമുമായി ഇടപെട്ട ഡോക്ടർമാർ അടക്കമുള്ളവർ ക്വാറന്റൈനിൽ പോയതായി ആരോഗ്യവകുപ്പ് അറിയിച്ചു.