കോട്ടയം: ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് നൂറ് കണക്കിന് പേര് പങ്കെടുക്കുന്ന അഭിമുഖം നടത്തൊനൊരുങ്ങി കോട്ടയം ജില്ലാ ആശുപത്രി അധികൃതർ. നഴ്സിംഗ്, ലാബ് ടെക്നീഷന്‍ കരാര്‍ തസ്തികയിലേക്കാണ് അഭിമുഖം തീരുമാനിച്ചിരുന്നത്.
അഭിമുഖത്തിന് ഉദ്യോഗാർഥികൾ കൂട്ടമായി എത്തി. സംഭവം വിവാദമായതോടെ അഭിമുഖം മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. 21 തസ്തികയിലേക്ക് നേരിട്ടുള്ള അഭിമുഖത്തിന് എത്തിയത് നൂറുകണക്കിനു പേരാണ്.
അഭിമുഖം നടത്തുന്ന വിവരം പോലീസിനെയും അറിയിച്ചിരുന്നില്ല. ജില്ലയിലെ കോവിഡ് ആശുപത്രിയിൽ ഇത്രയധികം ആളുകൾ സാമൂഹ്യഅകലം പാലിക്കാതെ ഒരുമിച്ചുകൂടിയത് അധികൃതർക്ക് പറ്റിയ വൻ വീഴ്ചയാണെന്നാണ് വിലയിരുത്തൽ.