+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോ​നൂ..​ഹീ​റോ​യാ​ണ്, ഹീ​റോ...; 167 സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ച് ന​ട​ൻ

നെ​ടു​മ്പാ​ശേ​രി: എ​റ​ണാ​കു​ള​ത്തെ ഫാ​ക്ട​റി​യി​ല്‍ കു​ടു​ങ്ങി​യ ഒ​ഡീ​ഷ​ക്കാ​രാ​യ 167 സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ച് താ​ര​മാ​യി ന​ട​ൻ സോ​നു സൂ​ദ്. കൊ​ച്ചി​യി​ൽ​നി​ന്ന് പ്ര​ത്യേ​ക വി​മാ
സോ​നൂ..​ഹീ​റോ​യാ​ണ്, ഹീ​റോ...; 167 സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ച് ന​ട​ൻ
നെ​ടു​മ്പാ​ശേ​രി: എ​റ​ണാ​കു​ള​ത്തെ ഫാ​ക്ട​റി​യി​ല്‍ കു​ടു​ങ്ങി​യ ഒ​ഡീ​ഷ​ക്കാ​രാ​യ 167 സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ച് താ​ര​മാ​യി ന​ട​ൻ സോ​നു സൂ​ദ്. കൊ​ച്ചി​യി​ൽ​നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​പോ​യ​ത്. യാ​ത്ര​ക്കാ​രെ​ല്ലാം കി​ഴ​ക്ക​മ്പ​ലം കി​റ്റ​ക്സ് ക​മ്പ​നി ജീ​വ​ന​ക്കാ​രാ​ണ്.

ലോ​ക്ക്ഡൗ​ണി​ൽ കു​ടു​ങ്ങി​യ ഇ​വ​ർ​ക്ക് നാ​ട്ടി​ലെ​ത്താ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സോ​നു സൂ​ദ് സ്വ​ന്തം​ചെ​ല​വി​ൽ വി​മാ​നം ചാ​ർ​ട്ട് ചെ​യ്തു​കൊ ടു​ക്കു​ക​യാ​യി​രു​ന്നു. എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ൽ എ​ല്ലാ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച് രാ​വി​ലെ 7.30 ന് ​ആ​ണ് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി ൽ​നി​ന്നു വി​മാ​നം പു​റ​പ്പെ​ട്ട​ത്.

കി​റ്റ​ക്സ് ക​മ്പ​നി​യി​ലെ തു​ന്ന​ല്‍, എം​ബ്രോ​യി​ഡ​റി തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​വ​ർ​ക്ക് ലോ​ക്ക്ഡൗ​ൺ‌ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജോ​ലി ഇ​ല്ലാ​താ​യി. ഫാ​ക്ട​റി അ​ട​ച്ച​തോ​ടെ ഇ​വ​ര്‍ എ​റ​ണാ​കു​ള​ത്ത് കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​വ​ര്‍ ന​ട​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്.

ഭു​വ​നേ​ശ്വ​റി​ല്‍ വി​മാ​നം ഇ​റ​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​വി​ടെ നി​ന്ന് സ്വ​ന്തം വീ​ടു​ക​ളി​ലെ​ത്തി​ക്കാ​ന്‍ വാ​ഹ​ന സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു. സി​നി​മ​ക​ളി​ലെ സ്ഥി​രം വി​ല്ല​ന്‍ വേ​ഷ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന താ​ര​ത്തി​ന് കൊ​വി​ഡ് കാ​ലം ഹി​റോ പ​രി​വേ​ഷം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.
More in Latest News :