+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​ദ്യു​തി ബി​ല്ല്: ഫി​ക്സ​ഡ് ചാ​ർ​ജി​ൽ ഇ​ള​വ്

തി​രു​വ​ന​ന്ത​പു​രം: വാ​ണി​ജ്യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും സ്വ​കാ​ര്യ അ​ശു​പ​ത്രി​ക​ളു​ടേ​യും ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ലെ (മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ്) വൈ​ദ്യു​തി​ബി​ല്ലി​ലെ ഫി​ക്സ​ഡ് ചാ​ർ​ജ
വൈ​ദ്യു​തി ബി​ല്ല്: ഫി​ക്സ​ഡ് ചാ​ർ​ജി​ൽ ഇ​ള​വ്
തി​രു​വ​ന​ന്ത​പു​രം: വാ​ണി​ജ്യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും സ്വ​കാ​ര്യ അ​ശു​പ​ത്രി​ക​ളു​ടേ​യും ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ലെ (മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ്) വൈ​ദ്യു​തി​ബി​ല്ലി​ലെ ഫി​ക്സ​ഡ് ചാ​ർ​ജി​ൽ 25 ശ​ത​മാ​നം ഇ​ള​വ് ന​ൽ​കു​ന്ന​തി​ന് വൈ​ദ്യു​തി ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു. ഫി​ക്സ​ഡ് ചാ​ർ​ജി​ലെ ബാ​ക്കി തു​ക അ​ട​യ്ക്കു​ന്ന​തി​ന് ഡി​സം​ബ​ർ വ​രെ സാ​വ​കാ​ശം ന​ൽ​കു​ന്ന​തി​നും അ​തി​ന് ഈ ​കാ​ല​യ​ള​വി​ൽ പ​ലി​ശ ഈ​ടാ​ക്കേ​ണ്ട​തി​ല്ലെ​ന്നും തീ​രു​മാ​നി​ച്ചു.

ബി​ൽ തു​ക വ​ർ​ധി​ക്കു​ന്ന​താ​യു​ള്ള ഗാ​ർ​ഹി​ക ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ബി​ൽ തു​ക ഒ​ന്നി​ച്ച് അ​ട​ക്കു​ന്ന​തി​ന് പ്ര​യാ​സ​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ല​വി​ലെ വൈ​ദ്യു​തി ബി​ല്ലു​ക​ളി​ൽ പ​കു​തി അ​ട​ച്ചാ​ൽ ബാ​ക്കി തു​ക​യ്ക്ക് ര​ണ്ടു ത​വ​ണ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം വീ​ടു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന ഉ​ണ്ടാ​യ​തെ​ന്നു ബോ​ർ​ഡ് വി​ല​യി​രു​ത്തു​ന്നു.
More in Latest News :