+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​യു​ന്നു; വ്യാ​ഴാ​ഴ്ച മു​ത​ൽ ഇ​ള​വ്

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​യു​ന്നു. വ്യാ​ഴാ​ഴ്ച 1644 പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. റി​യാ​ദ് 611, ജി​ദ്ദ 360, മ​ക്ക 148, ദ​മാം 101, ഹൊ​ഫൂ​ഫ്
സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​യു​ന്നു; വ്യാ​ഴാ​ഴ്ച മു​ത​ൽ ഇ​ള​വ്
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​യു​ന്നു. വ്യാ​ഴാ​ഴ്ച 1644 പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. റി​യാ​ദ് 611, ജി​ദ്ദ 360, മ​ക്ക 148, ദ​മാം 101, ഹൊ​ഫൂ​ഫ് 91, മ​ദീ​ന 50, ഖോ​ബാ​ർ 46, ദ​ഹ്റാ​ൻ 25, താ​യി​ഫ് 22, ഹാ​യി​ൽ 20, അ​ൽ മ​ബ്രാ​സ് 17, ജു​ബൈ​ൽ 17, ത​ബൂ​ക് 16, ഖു​ലൈ​സ് 15, ഖ​തീ​ഫ് 13, അ​ബ്ഖൈ​ഖ് 13, ന​ജ്റാ​ൻ 5, ബു​റൈ​ദ 4 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ രോ​ഗി​ക​ൾ.

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 16 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണം 441 ആ​യി. 24 മ​ണി​ക്കൂ​റി​നി​ട​യി​ൽ 3531 പേ​ർ​ക്ക് രോ​ഗ​മു​ക്തി നേ​ടാ​നാ​യി. സൗ​ദി​യി​ൽ ആ​കെ 7,70,696 കോ​വി​ഡ് ടെ​സ്റ്റു​ക​ൾ ന​ട​ന്നു. 39 ദി​വ​സ​മാ​യി വീ​ടു​ക​ളി​ലും ക്യാ​ന്പു​ക​ളി​ലും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ക്കു​ന്നു​ണ്ട്. ഇ​വി​ടെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​കെ എ​ണ്ണം 80185 ആ​യി.

വ്യാ​ഴാ​ഴ്ച മു​ത​ൽ ഘ​ട്ടം ഘ​ട്ട​മാ​യി ക​ർ​ഫ്യു വ്യ​വ​സ്ഥ​ക​ൾ എ​ടു​ത്തു ക​ള​യാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് സൗ​ദി അ​റേ​ബ്യ. ഞാ​യ​റാ​ഴ്ച മു​ത​ൽ ക​ടു​ത്ത നി​ബ​ന്ധ​ന​ക​ളോ​ടെ പ​ള്ളി​ക​ൾ ആ​രാ​ധ​ന​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കാ​നാ​ണു തീ​രു​മാ​നം.
More in Latest News :