തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് പിതാവിനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. വെഞ്ഞാറമൂട് മുതാക്കൽ കോട്ടുക്കുന്നം സ്വദേശി സുകുമാരപ്പിള്ളയെയാണ് മകൻ ദിലീപ് എയർ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത്.
കുടുംബവഴക്കിനെ തുടർന്ന് ദിലീപ് സുകുമാരപ്പിള്ളയ്ക്കു നേരേ എയർ ഗണ്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു എന്നു പോലീസ് പറയുന്നു. കൈയ്ക്ക് പരിക്കേറ്റ സുകുമാരപ്പിള്ള തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവശേഷം ദിലീപ് ഒളിവിൽ പോയി. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നു പോലീസ് അറിയിച്ചു.