തിരുവനന്തപുരം: സ്വകാര്യ സ്കൂളുകൾ ഫീസ് വർധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില സ്വകാര്യ സ്കൂളുകൾ ഫീസ് വർധിപ്പിച്ചതായി പരാതി ലഭിച്ചിരുന്നു. വലിയ തുക ഫീസിനത്തിൽ ഉയർത്തുകയും അതടച്ചതിന്റെ രസീതുമായി വന്നാലേ അടുത്ത വർഷത്തേക്ക് പുസ്തകം തരൂ എന്ന് പറയുകയും ചെയ്ത സ്വകാര്യ സ്കൂളുകളുണ്ട്. ഇത് ദുർഘട ഘട്ടമായതിനാൽ ഒരു സ്കൂളും ഫീസ് വർധിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
പുതിയ സാഹചര്യത്തിന് അനുസൃതമായി പഠന രീതി ക്രമീകരിക്കണം. ഇവയാണ് മേഖലയിൽ അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടത്. ഈ കാലം വളരെ പ്രത്യേകമായതാണ്. എല്ലാ മേഖലയിലും മാറ്റം വരുത്തേണ്ട കാലമാണ് ഇത്. പഠനം പരമാവധി ഓൺലൈനാക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നതും ഇതിന്റെ ഭാഗമാണ്. എല്ലാ ജനങ്ങളും പ്രയാസം നേരിടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.