+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​വെ സി​എ​ഫ്ഒ മെം​ഗ് വാ​ൻ​ഷു​വി​നെ​തി​രാ​യ കേ​സ് തു​ട​രാ​മെ​ന്ന് കാ​ന​ഡ കോ​ട​തി

ഒ​ട്ടാ​വ: വാ​വെ ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ മെം​ഗ് വാ​ൻ​ഷു​വി​നെ അ​മേ​രി​ക്ക​ക്ക് കൈ​മാ​റു​ന്ന​ത് സം​ബ​ന്ധി​ച്ച കേ​സ് അ​ടു​ത്ത​ഘ​ട്ട​ത്തി​ലേ​ക്ക് തു​ട​രാ​മെ​ന്ന് ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ കോ​ട​തി. മെ
വാ​വെ സി​എ​ഫ്ഒ മെം​ഗ് വാ​ൻ​ഷു​വി​നെ​തി​രാ​യ കേ​സ് തു​ട​രാ​മെ​ന്ന് കാ​ന​ഡ കോ​ട​തി
ഒ​ട്ടാ​വ: വാ​വെ ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ മെം​ഗ് വാ​ൻ​ഷു​വി​നെ അ​മേ​രി​ക്ക​ക്ക് കൈ​മാ​റു​ന്ന​ത് സം​ബ​ന്ധി​ച്ച കേ​സ് അ​ടു​ത്ത​ഘ​ട്ട​ത്തി​ലേ​ക്ക് തു​ട​രാ​മെ​ന്ന് ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ കോ​ട​തി. മെം​ഗി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ കാ​ന​ഡ​യു​ടെ നി​യ​മ​വ്യ​വ​സ്ഥ​യി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​കാ​മെ​ന്ന നി​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.

അ​സോ​സി​യേ​റ്റ് ചീ​ഫ് ജ​സ്റ്റീ​സ് ഹീ​ത്ത​ർ ഹോം​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വാ​വെ കേ​സി​ൽ പ്ര​തി​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​കു​ന്ന​ത് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ കൂ​ടു​ത​ൽ ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് ചൈ​ന ക​ഴി​ഞ്ഞ​ദി​വ​സം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

അ​മേ​രി​ക്ക​യു​ടെ ഉ​പ​രോ​ധം ലം​ഘി​ച്ച് ഇ​റാ​നി​ലേ​ക്കു ഉ​ത്്പ​ന്ന​ങ്ങ​ൾ ക​യ​റ്റി അ​യ​ച്ചെ​ന്ന് അ​മേ​രി​ക്ക പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഈ ​പ​രാ​തി​യി​ലാ​ണ് വാ​ൻ​കൂ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും 543 ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മെം​ഗി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
More in Latest News :