കൊച്ചി: ഓണ്‍ലൈൻ മദ്യ വിൽപനയ്ക്കുള്ള ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ എത്തി. ആവശ്യക്കാർക്ക് ഡൗണ്‍ലോഡ് ചെയ്യാം. അപ്പ് പ്ലേ സ്റ്റോറിലെത്തി മിനിറ്റുകൾക്കകം പതിനായിരങ്ങളാണ് ഡൗണ്‍ലോഡ് ചെയ്തത്.
നേരത്തെ, ബീറ്റാ വേർഷൻ ഡൗണ്‍ലോഡ് ചെയ്തവർക്ക് ആപ്പ് അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കാം. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായതായി ഫേസ്ബുക്ക് പേജിലൂടെ ഫെയർകോഡ് ടെക്നോളജീസ് അറിയിക്കുകയായിരുന്നു.
ആപ്പ് കാത്തുകാത്തിരുന്നവർക്ക് പിന്നീടാണ് യഥാർഥ വെല്ലുവിളി നേരിട്ടത്. ആദ്യം പേരും ഫോണ്നന്പറും പിൻകോഡും നൽകി കാത്തിരുന്നിട്ടും ഒടിപി നന്പർ വന്നില്ല. ചെയ്തത് തന്നെ വീണ്ടും വീണ്ടും ആവർത്തിച്ച് ആവശ്യക്കാർ ആപ്പിനോട് മല്ലിട്ടു. ഒടുവിൽ, 11.30നു ശേഷം കാത്തിരുന്ന നിമിഷമെത്തി. ഒടിപി കിട്ടി.
പക്ഷേ, അവിടെയും തീർന്നില്ല, ഫിനിഷിംഗ് ലൈനിൽ എത്തി മത്സരം തീർന്നെന്ന് ഉറപ്പിച്ചവനോട് ഒരു റൗണ്ടുകൂടി ഉണ്ടെന്ന് പറഞ്ഞ പ്രതീതി. വന്നു അടുത്ത മസേജ്. രാവിലെ ആറുമുതൽ രാത്രി 11.30 വരെ മാത്രമേ മദ്യം ബുക്ക് ചെയ്യാൻ സാധിക്കൂ. കാത്തുകാത്തിരുന്നവർക്ക് നിരാശ ഫലം.