തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിൽ ലഭിച്ചത് 384.69 കോടി രൂപ. മാർച്ച് 27 മുതൽ ഇന്ന് വരെ ലഭിച്ച തുകയാണിത്. ഇതേ കാലയളവിൽ ദുരിതാശ്വാസ നിധിയിൽ നിന്നും 506.32 കോടി രൂപ ചെലവഴിച്ചു.
ഭക്ഷ്യധാന്യ കിറ്റുകൾക്കായി സിവിൽ സപ്ലൈസിന് 350 കോടി രൂപയും പ്രവാസികളുടെ ആവശ്യങ്ങൾക്കായി നോർക്കയ്ക്ക് 8.5 കോടി രൂപയും ധനസഹായം ലഭിക്കാത്ത കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി സഹകരണ വകുപ്പിന് 147.82 കോടി രൂപയുമാണ് ദുരിതാശ്വാസ നിധിയിൽ നിന്നും ഇതുവരെ അനുവദിച്ചിട്ടുള്ളത്.