+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​സ്ട്രേ​ലി​യ​യി​ൽ കൊ​റോ​ണ വാ​ക്സി​ൻ പ​രീ​ക്ഷ​ണം

കാ​ൻ​ബെ​റ: കോ​വി​ഡി​നെ​തി​രെ വാ​ക്സി​ൻ ഈ ​വ​ർ​ഷം പു​റ​ത്തി​റ​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഓ​സ്ട്രേ​ലി​യ​യി​ൽ കോ​വി​ഡ് വൈ​റ​സ് വാ​ക്സി​ൻ കു​ത്തി​വ​യ്പ് തു​ട​ങ്ങി. പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ആ​ദ്യ ഘ​ട
ഓ​സ്ട്രേ​ലി​യ​യി​ൽ കൊ​റോ​ണ വാ​ക്സി​ൻ പ​രീ​ക്ഷ​ണം
കാ​ൻ​ബെ​റ: കോ​വി​ഡി​നെ​തി​രെ വാ​ക്സി​ൻ ഈ ​വ​ർ​ഷം പു​റ​ത്തി​റ​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഓ​സ്ട്രേ​ലി​യ​യി​ൽ കോ​വി​ഡ് വൈ​റ​സ് വാ​ക്സി​ൻ കു​ത്തി​വ​യ്പ് തു​ട​ങ്ങി. പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ 131 വോ​ള​ന്‍റി​യ​ർ​മാ​രെ​യാ​ണ് നൊ​വാ​വാ​ക്സ് കു​ത്തി​വ​യ്ക്കു​ക. ഇ​തി​ലൂ​ടെ​യാ​ണ് വാ​ക്സി​ൻ സു​ര​ക്ഷ പ​രി​ശോ​ധി​ക്കു​ക​യും ഫ​ല​പ്രാ​പ്തി​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്യു​ക.

കൊ​റോ​ണ​യ്ക്കെ​തി​രാ​യി ഒ​രു ഡ​സ​നോ​ളം വാ​ക്സി​നു​ക​ളാ​ണ് പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലു​ള്ള​ത്. ചൈ​ന, അ​മേ​രി​ക്ക, യൂ​റോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഗ​വേ​ഷ​ണം കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത സാ​ങ്കേ​തി​ക വി​ദ്യ​ക​ളാ​ണ് ഇ​വ​യോ​രോ​ന്നി​ലും പ​രീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ വാ​ക്സി​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്ന് മെ​ൽ​ബ​ണി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.മൃ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​റ​ഞ്ഞ അ​ള​വി​ൽ വാ​ക്സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
More in Latest News :