ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ മൂര്‍ച്ഛിക്കുന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തെക്കുറിച്ചും നേപ്പാളുമായുള്ള പ്രശ്നങ്ങളെക്കുറിച്ചും സുതാര്യത വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രശ്നങ്ങളുടെ സത്യവാസ്ഥ അറിയാന്‍ രാജ്യത്തെ പൗരന്മാര്ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിര്‍ത്തിയില്‍ നടന്ന സംഭവങ്ങളുടെ വിശദാംശങ്ങള്‍ ജനങ്ങളോട് പങ്കുവയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. നേപ്പാളുമായി സംഭവിച്ചത് എന്താണ്, ലഡാക്കില്‍ സംഭവിക്കുന്നത് എന്താണ് എന്ന് വ്യക്തമാക്കണം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തിയ പത്രസമ്മേളനത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടു.
സുതാര്യത കാണാനില്ല. ചൈനയുമായി ലഡാക്കില്‍ നടന്നുവരുന്നത് പുതിയതാണ്. സുതാര്യത ആവശ്യമാണ് രാഹുല്‍ ഓര്‍മിപ്പിച്ചു.