കുവൈറ്റ് സിറ്റി: കുവൈറ്റിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മലയാളി മരിച്ചു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി അജയൻ മാന്പുറത്ത് (62) ആണു ചൊവ്വാഴ്ച രാവിലെ മരിച്ചത്.
കൊറോണ വൈറസ് ബാധയെ തുടർന്ന് അദാൻ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം. അൽ മെൻ കന്പനിയിൽ മെക്കാനിക്കൽ സൂപ്പർ വൈസറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ സുപർണ. മക്കൾ അജേഷ്, സ്വാതി. മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കുവൈറ്റിൽ സംസ്കരിക്കും.