ന്യൂഡല്‍ഹി: ഡൽഹിയിലെ തുഗ്ലക്കാബാദിൽ ചേരിയിൽ വൻ തീപിടിത്തം. 1,500 ഓളം വീടുകള്‍ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോർട്ടില്ല.
അഗ്നിശമനസേനയുടെ 28 യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവ സമയം ചേരി നിവാസികള്‍ ഉറങ്ങുകയായിരുന്നു. ഉടൻതന്നെ ആളുകളെ ചേരിയില്‍ നിന്നും ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി.