കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ ഭർത്താവ് സൂരജ് പിടിയിലായതോടെ കുഞ്ഞിനെ ഉത്രയുടെ അച്ഛനും അമ്മയ്ക്കും കൈമാറാൻ തീരുമാനം. കൊല്ലം ബാലക്ഷേമ സമിതിയുടേതാണ് ഉത്തരവ്. സംസ്ഥാന വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
കുഞ്ഞിന്റെ സുരക്ഷയ്ക്ക് പ്രധാന്യം നൽകിയാണ് ഇവർക്കൊപ്പം വിടുന്നതെന്നും ബാലക്ഷേമ സമിതി അറിയിച്ചു. നിലവിൽ സൂരജിന്റെ മാതാപിതാക്കളുടെ കൂടെ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.