കൊല്ലം: അഞ്ചൽ ഏറം വെള്ളിശേരിയിൽ ഉത്ര കിടപ്പുമുറിയിൽ കരിമൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഭർത്താവ് സൂരജിനെയും വീട്ടുകാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി.
അതേസമയം, ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. മുന്പും ഉത്രയെ വധിക്കാൻ ശ്രമം നടന്നിരുന്നു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.