ന്യൂഡല്‍ഹി: ഡല്‍ഹിയിലെത്തുന്നവര്‍ക്ക് ക്വാറന്റൈൻ നിര്‍ബന്ധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. എന്നാൽ ആരോഗ്യസേതു ആപ്പ് ഡൽഹിയിലെത്തുന്നവർ ഡൗൺലോഡ് ചെയ്യണമെന്നും സർക്കാർ അറിയിച്ചു.
തെർമൽ സ്ക്രീനിംഗ്, സാമൂഹിക അകലം പാലിക്കുക തുടങ്ങി കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ ആഭ്യന്തര വിമാന, ട്രെയിന്‍, ബസ് യാത്രക്കാരില്‍ ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ വിവിധ വകുപ്പുകളോട് നിര്‍ദേശിച്ചു.
കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ 14 ദിവസത്തേക്ക് ആരോഗ്യം സ്വയം നിരീക്ഷിക്കണം. എന്നാല്‍ ഇതിനിടയില്‍ എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും നിർദേശമുണ്ട്.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് രോഗിയുടെ താത്പര്യ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനോ സര്‍ക്കാരിന്റേതോ അല്ലാത്തതോ ആയ കോവിഡ് കെയര്‍ സെന്ററുകളിലോ നിരീക്ഷണത്തില്‍ കഴിയുന്നതിനും അനുവാദം നല്‍കും. ഐസിഎംആര്‍ പ്രോട്ടോകോള്‍ പ്രകാരമായിരിക്കും ഇത്.