ദുബായി: ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരിലുള്ള തട്ടിപ്പില്‍ വീഴരുതെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ചാർട്ടേഡ് വിമാനത്തിന് കേന്ദ്രം ഇതുവരെ അനുമതി നൽകിയിട്ടില്ല. അനുമതിക്കായുള്ള ചര്‍ച്ച നടക്കുന്നുണ്ട്. അനുമതി ലഭിച്ചാലുടന്‍ അക്കാര്യം അറിയിക്കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ചില ട്രാവല്‍ ഏജന്‍സികളും വ്യക്തികളും ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരില്‍ യാത്രക്കാരെ കബളിപ്പിച്ച് പണം തട്ടാന്‍ രംഗത്തുണ്ടെന്നു ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി.
ചില ട്രാവല്‍ ഏജന്‍സികളും വ്യക്തികളും ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരില്‍ യാത്രക്കാരെ കബളിപ്പിച്ച് പണം തട്ടാന്‍ രംഗത്തുണ്ടെന്നു ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി.