മുംബൈ: മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അശോക് ചവാന് കോവിഡ് 19. കോവിഡ് സ്ഥിരീകരിക്കുന്ന മഹാരാഷ്ട്രയിലെ രണ്ടാമത്തെ മന്ത്രിയാണ് അശോക് ചവാന്. ഞായറാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ചവാനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ചയാണ് ഇദ്ദേഹത്തിന്റെ സാന്പിൾ പരിശോധിച്ചത്. ഡ്രൈവറിൽനിന്നാകാം ചവാന് കോവിഡ് പിടിപെട്ടതെന്നാണ് സൂചന. ഡ്രൈവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരം കടന്നു. ഞായറാഴ്ച പുതിയതായി രോഗം സ്ഥിരീകരിച്ചത് 3,041 പേർക്കാണ്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 50,231 ആയി. മുംബൈ നഗരത്തിൽ മാത്രം 30,542 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.