തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് മാസ്കുകളും ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും പരീക്ഷാ മാർഗനിർദേശങ്ങളടങ്ങിയ ലഘുലേഖയും വീടുകളിൽ എത്തിച്ചു നൽകി തുടങ്ങി.
പത്തുലക്ഷത്തോളം വിദ്യാർഥികൾക്ക് ഇവ ലഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ചയോടെ മുഴുവൻ കുട്ടികൾക്കും വിതരണം പൂർത്തിയാക്കാൻ കഴിയുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പരീക്ഷ കേന്ദ്രങ്ങൾക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഐആർ തെർമോമീറ്റർ, എക്സാമിനേഷൻ ഗ്ലൗസ് എന്നിവയാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസുകൾ മുഖേന വിതരണം ചെയ്യുന്നത്.