തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്പെഷൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ശനിയാഴ്ച വെഞ്ഞാറമൂട് പോലീസ് അബ്കാരി കേസിൽ അറസ്റ്റ് ചെയ്ത പ്രതിക്കാണു രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ആദ്യമായാണു ജയിൽ തടവുകാരനു രോഗം സ്ഥിരീകരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചയാൾക്ക് 40 വയസ് പ്രായമുണ്ട്. ഇയാളെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും.
പ്രതികളെ റിമാൻഡ് ചെയ്യുന്നതിനു മുന്പ് കോവിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു. ഇതനുസരിച്ചു നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്.
മൂന്നു പ്രതികളെയാണ് ഇത്തരത്തിൽ പരിശോധിച്ചത്. മൂന്നു പേരെയും പ്രത്യേക സെല്ലിലാണ് പാർപ്പിച്ചിരുന്നതെന്ന് ഒൗദ്യാഗികവൃത്തങ്ങൾ അറിയിച്ചു.