+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ലെ ചൈ​നീ​സ് ഭീ​ഷ​ണി; സൈ​നി​ക ശ​ക്തി വ​ർ​ധി​പ്പി​ച്ച് ഇ​ന്ത്യ

ലേ: ​ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ൽ ചൈ​ന കൂ​ടു​ത​ല്‍ പ്ര​കോ​പ​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന സാാ​ഹ​ച​ര്യ​ത്തി​ൽ മേ​ഖ​ല​യി​ൽ ഇ​ന്ത്യ സൈ​നി​ക ശ​ക്തി വ​ർ​ധി​പ്പി​ച്ചു. ചൈ​നീ​സ് സൈ​നി​ക താ​വ​ള​ത്തി​ന് 500 മീ​റ്റ​
ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ലെ ചൈ​നീ​സ് ഭീ​ഷ​ണി; സൈ​നി​ക ശ​ക്തി വ​ർ​ധി​പ്പി​ച്ച് ഇ​ന്ത്യ
ലേ: ​ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ൽ ചൈ​ന കൂ​ടു​ത​ല്‍ പ്ര​കോ​പ​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന സാാ​ഹ​ച​ര്യ​ത്തി​ൽ മേ​ഖ​ല​യി​ൽ ഇ​ന്ത്യ സൈ​നി​ക ശ​ക്തി വ​ർ​ധി​പ്പി​ച്ചു. ചൈ​നീ​സ് സൈ​നി​ക താ​വ​ള​ത്തി​ന് 500 മീ​റ്റ​ര്‍ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ​യും സൈ​നി​ക വി​ന്യാ​സം. അ​ടു​ത്തി​ടെ പ്ര​ദേ​ശ​ത്ത് ഇ​ന്ത്യ- ചൈ​നീ​സ് സൈ​നി​ക​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യി​രു​ന്നു.

കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ലെ ചൈ​ന​യു​ടെ പ്ര​കോ​പ​നം കൂ​ടു​ന്ന​ത്. ക​ഴി​ഞ്ഞ നാലു മാ​സ​ത്തി​നി​ടെ ല​ഡാ​ക്കി​ൽ 130 ത​വ​ണ ചൈ​ന അ​തി​ര്‍​ത്തി ലം​ഘി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ലേ​യി​ൽ ഇ​ന്ത്യ​ന്‍ സൈ​നി​ക മേ​ധാ​വി ജ​ന​റ​ല്‍ എം.​എം. ന​ര്‍​വ​ണെ സ​ന്ദ​ർ​ശ​നവും ന​ട​ത്തി​യി​രു​ന്നു.
More in Latest News :