ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാളാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. "കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ. നല്ല ആരോഗ്യത്താലും ദീർഘായുസ് കൊണ്ടും അദ്ദേഹം അനുഗ്രഹിതനാകട്ടെ'- മോദി ട്വീറ്റ് ചെയ്തു.
ഇന്ന് മുഖ്യമന്ത്രി 76-ാം പിറന്നാൾ ആഘോഷിക്കുകയാണ്. 1944 മേയ് 24 നായിരുന്നു പിണറായി ജനിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി ആശംസകൾ നേർന്നിരുന്നു. രാഷ്ട്രപതി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു.
കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് പിറന്നാൾ ദിനം. ജന്മദിനത്തിന് പ്രത്യേകതകളൊന്നുമില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സാധാരണ ദിവസം പോലെ അതു കടന്നു പോകും. നാടു ദുരിതത്തിലൂടെ കടന്നു പോകുമ്പോൾ ആഘോഷവുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Birthday wishes to Kerala CM Shri @vijayanpinarayi Ji on his birthday. May he be blessed with good health and a long life.
— Narendra Modi (@narendramodi) May 24, 2020