ഭൂവനേശ്വർ: ഒഡീഷയിൽ 40 അടി നീളമുള്ള കൂറ്റന്‍ തിമിംഗലം കരക്കടിഞ്ഞു. ശനിയാഴ്ച കെന്ദ്രപാറ ജില്ലയിലെ ഗാഹിർമാതാ ബീച്ചിലാണ് ഏകദേശം പത്ത് ടണ്ണോളം ഭാരം വരുന്ന തിമിംഗലത്തിന്റെ ജഡം തീരത്തടിഞ്ഞത്. ഐയുസിഎൻ ഭീഷണി നേരിടുന്ന സമുദ്ര ജീവികളുടെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ തിമിംഗലമാണിത്.
സ്പേം വിഭാഗത്തിൽപ്പെട്ട തിമിംഗലമാണ് തീരത്തടിഞ്ഞത്. ഉംപുൻ ചുഴലിക്കാറ്റിനെ തടർന്നുണ്ടായ കൂറ്റൻ തിരമാലയില്പെട്ടാകാം തിമിംഗലം കരക്കടിഞ്ഞത്. ഇതിന്റെ മരണ കാരണം കണ്ടെത്താന്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നും ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ബി.ആർ.ദാസ് പറഞ്ഞു.
തിമിംഗലത്തിന്റെ ജഡത്തിൽ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. കപ്പലിലോ ട്രോളർ പ്രൊപ്പല്ലറുകളിലോ ഇടിച്ചാകാം പരിക്കുകളുണ്ടായതെന്ന് രാജ്നഗർ മാൻഗ്രൂവ്(വൈൽഡ് ലൈഫ്) ഫോറസ്റ്റ് ഡിവിഷൻ ഡിഎഫ്ഒ ബികാഷ് രഞ്ജൻ ദാഷ് പറയുന്നു.

Odisha: Carcass of a whale was found in Gahirmatha marine sanctuary in Kendrapara.Divisional Forest Officer,BR Das says,"It has been identified as sperm whale.Its length is slightly over 40m.Death may be due to cyclone #Amphan,reason will be ascertained after postmortem". (23.05) pic.twitter.com/rM2rbDjPot
— ANI (@ANI) May 24, 2020