ബാങ്കോക്ക്: കൊറോണ വൈറസിനെതിരായ വാക്സിൻ പരീക്ഷണം തായ്ലൻഡ് കുരങ്ങുകളിൽ ആരംഭിച്ചു. എലികളിൽ നടത്തിയ പരീക്ഷണം വിജയിച്ചതിനു പിന്നാലെയാണ് കുരങ്ങുകളിൽ പരീക്ഷണം നടത്തുന്നത്. സെപ്റ്റംബറോടെ മരുന്ന് പരീക്ഷണം ഫലപ്രാപ്തിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തായ്ലൻഡ് മന്ത്രി സുവിത് മസിൻസി പറഞ്ഞു.
ഈ പദ്ധതി തായ്ലൻഡ് ജനതയ്ക്കുവേണ്ടി മാത്രമല്ല. എല്ലാവർക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. തായ് പ്രധാനമന്ത്രി ഇതിനായി ഒരു നയം രൂപീകരിച്ചുവെന്നും സുവിത് കൂട്ടിച്ചേർത്തു.
അതേസമയം തായ്ലൻഡിനു പുറമേ അർജന്റീന, ബെഹ്റിൻ, കാനഡ, ഫ്രാൻസ്, ഇറാൻ, നോർവേ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇതിനകം വാക്സിൻ പരീക്ഷണം ആരംഭിച്ചിരുന്നു.