മാഡ്രിഡ്: കോവിഡ് ബാധയേത്തുടർന്ന് സ്പെയിനിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി. കാറുകളിൽ റാലിയായെത്തിയാണ് പ്രതിഷേധമറിയിച്ചത്. കാറുകളിലെത്തിയ പ്രതിഷേധക്കാർ സ്പാനിഷ് പതാക വീശുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
സർക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കൈകാര്യം ചെയ്യുന്നത് ശരിയായ ദിശയിലല്ലെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രാജി വയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സർക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കൈകാര്യം ചെയ്യുന്നത് ശരിയായ ദിശയിലല്ലെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രാജി വയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.