+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ ട്രെ​യി​ൻ ക​ണ്ണൂ​രി​ൽ; 307 യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി

ക​ണ്ണൂ​ർ: മും​ബൈ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ട്ട ശ്ര​മി​ക് ട്രെ​യി​ൻ ക​ണ്ണൂ​രെ​ത്തി. ട്രെ​യി​നി​ലെ 1,674 യാ​ത്ര​ക്കാ​രി​ൽ 307 പേ​ർ ക​ണ്ണൂ​രി​ൽ ഇ​റ​ങ്ങി. നാ​ലു ജി​ല്ല​ക​ളി​ലെ യാ
മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ ട്രെ​യി​ൻ ക​ണ്ണൂ​രി​ൽ; 307 യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി
ക​ണ്ണൂ​ർ: മും​ബൈ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ട്ട ശ്ര​മി​ക് ട്രെ​യി​ൻ ക​ണ്ണൂ​രെ​ത്തി. ട്രെ​യി​നി​ലെ 1,674 യാ​ത്ര​ക്കാ​രി​ൽ 307 പേ​ർ ക​ണ്ണൂ​രി​ൽ ഇ​റ​ങ്ങി. നാ​ലു ജി​ല്ല​ക​ളി​ലെ യാ​ത്ര​ക്കാ​രാ​ണ് ക​ണ്ണൂ​രി​ൽ ഇ​റ​ങ്ങി​യ​ത്. യാ​ത്ര​ക്കാ​രു​ടെ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന തു​ട​ങ്ങി. ഇ​വ​രെ 15 ബ​സു​ക​ളി​ൽ പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​ക്കും.

യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഓ​ൺ​ലൈ​ൻ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​വ​രാ​ണെ​ന്ന​തി​നാ​ൽ ഇ​വ​രു​ടെ​യെ​ല്ലാം പേ​ര് വി​വ​ര​ങ്ങ​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​വ​രി​ൽ മി​ക്ക​വ​രും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത​വ​രേ​യും നേ​ര​ത്തെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രേ​യും മാ​ത്ര​മാ​ണ് വീ​ടു​ക​ളി​ലേ​ക്ക് വി​ടു​ക. യാ​ത്ര​ക്കാ​രു​ടെ പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ കൈ​വ​ശ​മി​ല്ലാ​ത്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞി​രു​ന്നു.

മ​ഹാ​രാ​ഷ്ട്ര പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ച് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രാ​ണ് ലോ​ക​മാ​ന്യ​തി​ല​ക് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് ട്രെ​യി​ൻ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പു​റ​മെ ര​ണ്ടു ടെ​ക്നി​ക്ക​ൽ സ്റ്റോ​പ്പു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു യാ​ത്ര പു​റ​പ്പെ​ടു​മ്പോ​ൾ ട്രെ​യി​നി​നു അ​നു​വ​ദി​ച്ചി​രു​ന്ന​ത്. പി​ന്നീ​ടു യാ​ത്ര​ക്കാ​ർ നേ​രി​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​വി​ഡ് വാ​ർ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക​ണ്ണൂ​രി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​പ്പി​ച്ച​ത്.

ട്രെ​യി​നു ക​ണ്ണൂ​രി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച വി​വ​രം ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യാ​തി​രു​ന്ന​തും ആ​ശ​യ​ക്കു​ഴ​പ്പു​മു​ണ്ടാ​ക്കി​യി​രു​ന്നു. ക​ണ്ണൂ​രി​ന് ശേ​ഷം ഇ​നി തൃ​ശൂ​ർ‌, ഷൊ​ര്‍​ണൂ​ര്‍, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ട്രെ​യി​നി​നു സ്റ്റോ​പ്പു​ള്ള​ത്.
More in Latest News :