ലക്നോ: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി പശുവിനെ മറവു ചെയ്യാൻ നൂറുകണക്കിനാളുകള്‍ കൂട്ടംകൂടി. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 150 പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ 100 പേരും സ്ത്രീകളാണ്.
ദിനേശ് ചന്ദ്ര ശര്‍മ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പശുവിന് കുറച്ചു കാലമായി അസുഖമുണ്ടായിരുന്നു. പശു ചത്തുപോയെന്നറിഞ്ഞ പ്രദേശവാസികള്‍ കൂട്ടമായി ഇവിടെയെത്തുകയും ആഘോഷമൊരുക്കി മറവു ചെയ്യുകയുമായിരുന്നു.
പശുവിനെ മറവു ചെയ്തതുമായി ബന്ധപ്പെട്ട് തെറ്റായി യാതൊന്നും ഞങ്ങള്‍ ചെയ്തിട്ടില്ലെന്നും നിയമ നടപടികള്‍ നേരിടാന്‍ തയാറാണെന്നും ദിനേശ് ചന്ദ്ര വ്യക്തമാക്കി.