ഷാർജ: കോവിഡ് ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്ദുൽ ഹമീദ് (26) ആണ് മരിച്ചത്. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 101 ആയി.
ഉമ്മുൽഖുവൈനിലെ മാൾ ജീവനക്കാരനായിരുന്നു ജമീഷ്. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നു ഷാർജ കുവൈത്ത് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മണ്ണാർക്കാട് നെല്ലിപ്പുഴ തിട്ടുമ്മൽ ചെറുവനങ്ങാട് വീട്ടില് പരേതനായ ഇബ്രാഹിമിന്റെ മകനാണ്.