+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗാ​ളി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​നു​ക​ള്‍ അ​യ​ക്ക​രു​തെ​ന്ന് മ​മ​താ ബാ​ന​ര്‍​ജി

കോ​ല്‍​ക്ക​ത്ത: പ്ര​ത്യേ​ക ശ്രാ​മി​ക് ട്രെ​യി​നു​ക​ള്‍ മേ​യ് 26 വ​രെ പ​ശ്ചി​മ​ബം​ഗാ​ളി​ലേ​ക്ക് അ​യ​ക്ക​രു​തെ​ന്ന് റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​ത്തോ​ട് അ​ഭ്യ​ര്‍​ഥി​ച്ച് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി.
ബം​ഗാ​ളി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​നു​ക​ള്‍ അ​യ​ക്ക​രു​തെ​ന്ന് മ​മ​താ ബാ​ന​ര്‍​ജി
കോ​ല്‍​ക്ക​ത്ത: പ്ര​ത്യേ​ക ശ്രാ​മി​ക് ട്രെ​യി​നു​ക​ള്‍ മേ​യ് 26 വ​രെ പ​ശ്ചി​മ​ബം​ഗാ​ളി​ലേ​ക്ക് അ​യ​ക്ക​രു​തെ​ന്ന് റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​ത്തോ​ട് അ​ഭ്യ​ര്‍​ഥി​ച്ച് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. ഉം​പു​ന്‍ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​നെ തു​ട​ര്‍​ന്നു​ള്ള ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ര്‍ തി​ര​ക്കാ​യ​തി​നാ​ലാ​ണ് മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​ത്തി​ന് ക​ത്തെ​ഴു​തി​യ​ത്.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ ദു​രി​താ​ശ്വാ​സ, പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി തി​ര​ക്കാ​യ​തി​നാ​ല്‍ അ​ടു​ത്ത കു​റ​ച്ച് ദി​വ​സ​ത്തേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​നു​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. അ​തി​നാ​ല്‍ മെ​യ് 26 വ​രെ പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്ക് ട്രെ​യി​ന്‍ അ​യ​യ്ക്ക​രു​തെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു​വെ​ന്ന് മ​മ​ത ബാ​ന​ര്‍​ജി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജി​വ് സി​ന്‍​ഹ മേ​യ് 22ന് ​റെ​യി​ല്‍​വേ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ വി.​കെ. യാ​ദ​വി​ന് അ​യ​ച്ച ക​ത്തി​ല്‍, സൂ​പ്പ​ര്‍ സൈ​ക്ലോ​ണ്‍ ഉം​പു​ന്‍ സം​സ്ഥാ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു​വെ​ന്നും ഇ​ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍​ക്ക് വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നും വ്യ​ക്ത​മാ​ക്കി.

ചു​ഴ​ലി​ക്കാ​റ്റ് നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ പ​ശ്ചി​മ ബം​ഗാ​ളി​ലെ​യും ഒ​ഡീ​ഷ​യി​ലെ​യും സ്ഥ​ല​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്.
More in Latest News :