ഭൂവനേശ്വർ: ലോക്ക്ഡൗൺ മൂലം മഹാരാഷ്ട്രയിൽ കുടുങ്ങിയവരുമായി ഉത്തർപ്രദേശിലേക്ക് യാത്രതിരിച്ച ശ്രമിക് ട്രെയിൻ എത്തിയത് ഒഡീഷയിൽ. ഗോരഖ്പുരിലേക്ക് പുറപ്പെട്ട ട്രെയിനാണ് ശനിയാഴ്ച രാവിലെ ഒഡീഷയിലെ റൂർക്കേലി സ്റ്റേഷനിൽ ചെന്നെത്തിയത്. ഇതോടെ ട്രെയിനിനു വഴിതെറ്റിയെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചു.
മേയ് 21ന് മഹാരാഷ്ട്രയിലെ വാസയ് റോഡ് സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്. എന്നാൽ ട്രെയിൻ റൂർക്കേലി സ്റ്റേഷനിൽ എത്തിയതോടെ ലോക്കോ പൈലറ്റിന് വഴിതെറ്റിയെന്ന സംശയം യാത്രക്കാർ ഉയർത്തുകയായിരുന്നു. ഇതോടെയാണ് സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ രംഗത്തെത്തിയത്.
ട്രെയിനിനു വഴിതെറ്റിയതല്ല, വഴിതിരിച്ചുവിട്ടതാണ്. തിരക്കൊഴിവാക്കാൻ ചില ശ്രാമിക് ട്രെയിനുകൾ വഴിതിരിച്ചു വിടാൻ തീരുമാനിച്ചിരുന്നു. ഇന്നലെ ബിഹാറിലേക്കുള്ള ട്രെയിനും റൂർക്കേലി വഴിയാണ് പോയതെന്നും ഇന്ത്യൻ റെയിൽവേ ചൂണ്ടിക്കാട്ടി.

The Railway ministry responds to this, says," we have decided to run few of the shramik trains on diverted routes. Some trains are diverted for Bihar via Rourkela yesterday to clear congestion." https://t.co/hUQp7htdHg
— Anisha Dutta (@A2D2_) May 23, 2020