+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ ക്ലാ​സു​ക​ള്‍ ജൂ​ണി​ല്‍ ഓ​ണ്‍​ലൈ​നാ​യി ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ അ​ടു​ത്ത അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തെ ക്ലാ​സു​ക​ള്‍ ജൂ​ണി​ല്‍ ഓ​ണ്‍​ലൈ​നാ​യി ആ​രം​ഭി​ക്കും. എം​ജി, കേ​ര​ള, കെ​ടി​യു, ന്യൂ​വാ​ല്‍​സ്, സ
സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ ക്ലാ​സു​ക​ള്‍ ജൂ​ണി​ല്‍ ഓ​ണ്‍​ലൈ​നാ​യി ആ​രം​ഭി​ക്കും
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ അ​ടു​ത്ത അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തെ ക്ലാ​സു​ക​ള്‍ ജൂ​ണി​ല്‍ ഓ​ണ്‍​ലൈ​നാ​യി ആ​രം​ഭി​ക്കും. എം​ജി, കേ​ര​ള, കെ​ടി​യു, ന്യൂ​വാ​ല്‍​സ്, സം​സ്‌​കൃ​തം, കു​സാ​റ്റ്, മ​ല​യാ​ളം, കാ​ലി​ക്ക​റ്റ്, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ വൈ​സ്ചാ​ന്‍​സ​ല​ര്‍​മാ​രും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഉ​ഷ ടൈ​റ്റ​സും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹാ​ജ​ര്‍, അ​ധ്യാ​പ​ക​രു​ടെ ക്ലാ​സ് ഷെ​ഡ്യൂ​ളു​ക​ള്‍ എ​ന്നി​വ സൂ​ക്ഷി​ക്കേ​ണ്ട​ത് പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍ ആ​ണ്. ഇ​ത് പ​രി​ശോ​ധി​ക്കേ​ണ്ട​ത് സ​ര്‍​വ​ക​ലാ​ശാ​ല​ക​ളാ​ണ്.

ചോ​ദ്യ​ക്ക​ട​ലാ​സ് ഓ​ണ്‍​ലൈ​നി​ല്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വീ​ഡി​യോ, ഓ​ഡി​യോ ക്ലി​പ്പു​ക​ള്‍ കോ​ള​ജി​ന്‍റെ വെ​ബ്‌​സൈ​റ്റി​ല്‍ അ​പ് ലോ​ഡ് ചെ​യ്യ​ണ​മെ​ന്നും സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ക​മ്യൂ​ണി​റ്റി റേ​ഡി​യോ ചാ​ന​ലു​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

ബി​രു​ദ, ബി​രു​ദാ​ന​ന്ത​രം കോ​ഴ്‌​സി​ല്‍ സീ​റ്റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​വാ​നും ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​പ്പ​ണ്‍ ഡി​ഫ​ന്‍​സ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് മു​ഖേ​ന ന​ട​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
More in Latest News :