തിരുവനന്തപുരം: മദ്യവിതരണത്തിനുള്ള ബെവ് ക്യൂ മൊബൈൽ ആപ്ലിക്കേഷൻ വൈകാൻ കാരണം ഗൂഗിൾ അനുമതി കിട്ടാത്തതെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ഗൂഗിളിന്റെ അനുമതി ഉടൻ അനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിനുള്ള സിസ്റ്റം പൂര്‍ത്തീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
ഗൂഗിൾ അനുമതി കിട്ടിയ ശേഷമേ ആപ്പിനുള്ള സിസ്റ്റം നടപ്പിലാക്കാൻ സാധിക്കൂ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരക്കൊഴിവാക്കുന്നതിന് വേണ്ടിയുള്ള ഒരു വ്യവസ്ഥ നടപ്പാക്കണം. വ്യവസ്ഥ പൂര്‍ത്തീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആപ് വൈകുന്നത് സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാക്കില്ലേ എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ഉത്തരം റിപ്പോര്‍ട്ടറോട് വ്യക്തിപരമായി പറയാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.